Press Club Vartha

മുടങ്ങികിടന്ന ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി

തിരുവനന്തപുരം: മുടങ്ങികിടന്ന ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി. എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള മുടങ്ങി കിടന്ന രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനാന് വിതരണം ആരംഭിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം മുടങ്ങി രണ്ടു വര്‍ഷമായിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ സര്‍ക്കാരിനായത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 3,200 രൂപ വീതം 60 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 23 നുള്ളില്‍ പൂര്‍ത്തിയാക്കും.

Share This Post
Exit mobile version