Press Club Vartha

തിരുവനന്തപുരത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി തിരുവനന്തപുരത്ത് ലഭിക്കും. 104 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ബസുകൾ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് വാങ്ങുന്നത്. കൂടാതെ സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിനാണ് ആപ്പ്. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാനാവും.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നു വിതരണം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ധനവകുപ്പിൽ നിന്നും 40 കോടി ഇന്ന് ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് യൂണിയൻ പ്രതിനിധികളുമായി വൈകിട്ട് ചർച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര നയമാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം.

Share This Post
Exit mobile version