Press Club Vartha

മാസപ്പടി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ

Mathew Kuzhalnadan. Photo: Facebook/Mathew Kuzhalnadan

കൊച്ചി: മാസപ്പടി വിവാദത്തിൽ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ. കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന 1.72 കോടി രൂപയുടേതിനെക്കാൾ വലിയ തുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ ഇതിനോടകം കൈപ്പറ്റിയിരിക്കുന്നത്. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്.

രണ്ടു ദിവസങ്ങളായി വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. തന്‍റെ ആരോപണങ്ങൾ തെറ്റാണെങ്കിൽ അത് തെറ്റാണെന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എക്സാലോജിക്കിന്‍റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയിൽ ബാക്കിയുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും.

Share This Post
Exit mobile version