Press Club Vartha

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തങ്ങൾ ഇന്ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് പാഠപുസ്തകങ്ങള്‍ പുറത്തിറക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

മുഗള്‍ ചരിത്രം, വ്യവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം, മഹാത്മാജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍, ജാതി വ്യവസ്ഥിതി തുടങ്ങിയ ഭാഗങ്ങള്‍ ആണ് ഒഴിവാക്കിയിരുന്നത്.

ദേശീയ സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ ദേശീയതലത്തിൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ പാ പാഠപുസ്തകങ്ങളിൽ വ്യാപകമായ പാഠഭാഗങ്ങൾ വെട്ടി കുറച്ചു. ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിൽ പാഠപുസ്തകം കേരളം തയ്യാറാക്കുന്നതിനാൽ മാറ്റം കേരളത്തിലെ വിദ്യാർഥികളെ സാരമായി ബാധിക്കില്ല. 11 12 ക്‌ളാസ്സുകളിലെ സയൻസ്, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ്, സോഷ്യോളജി പുസ്തകങ്ങളിലാണ് ങ്ങളാണ് വ്യാപകമായി വെട്ടിമാട്ടാൽ നടന്നത്. 11 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങളും കേരളം ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം മാനവിക വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറങ്ങാൻ തീരുമാനിച്ചത്.

ചരിത്രം, മുഗൾ ചരിത്രം, വ്യവസായ വിപ്ലവം,ഇന്ത്യ വിഭജന ചരിത്രം തുടങ്ങിയവയും, പൊളിറ്റിക്കൽ സയൻസിൽ മഹാത്മജിയുടെ രക്തസാക്ഷിത്വം, അടിയന്തരാവസ്ഥ, ഇന്ത്യ സമരങ്ങൾ, രാജ്യത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ, അമേരിക്കൻ സാമ്രാജ്യം തുടങ്ങിയവയും ഒഴിവാക്കിയിരുന്നു. എക്കണോമിക്സിൽ നിന്ന് പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങൾ, സോഷ്യോളജിയിൽ നിന്ന് ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങൾ എന്നിവയാണ് ഒഴിവാക്കിയത്.

Share This Post
Exit mobile version