Press Club Vartha

പിവി അൻവറിന്റെ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവ്

കോഴിക്കോട്: നിലമ്പൂർ എംഎൽ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പിവിആര്‍ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവിട്ടു. ഉരുൾ പൊട്ടലിനെ തുടർന്നായിരുന്നു പാർക്ക് അടച്ചിട്ടത്. പുതിയ ഉത്തരവ് പുറത്തിറക്കിയത് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ്.

നിലവിൽ ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്. 2018ലായിരുന്നു പാര്‍ക്ക് അടച്ചു പൂട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി പാര്‍ക്കിന്‍റെ നിര്‍മാണത്തില്‍ പിഴവുളളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.

Share This Post
Exit mobile version