Press Club Vartha

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.

ഇന്ന് മുതൾ കിറ്റ് നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഓണകിറ്റ് വിതരണ ഉദ്ഘാടന പ്രസംഗത്തിന്റെ മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ റേഷൻ കടകളിലേക്ക് കിറ്റ് വിതരണത്തിനെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 13 ഇനത്തിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ല.

ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി നോക്കേണ്ടിവരുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. കിറ്റിലേക്ക് വേണ്ട സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലെത്തിച്ച് അവിടെ നിന്ന് പാക്ക് ചെയ്താണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. ഞായറാഴ്ച അടക്കം ബാക്കി രണ്ട് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാകുമോ എന്നതിലും സംശയമാണ്.

Share This Post
Exit mobile version