
തിരുവനനന്തപുരം: കേരള സംസ്ഥാന കാർഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 25 മുതൽ 8 വരെ ഓണം പഴം പച്ചക്കറി വിപണികൾ ഓണസമൃദ്ധി 2003 സംഘടിപ്പിക്കുന്നു. വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10.30ന് നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജയുടെ അധ്യക്ഷതയിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു.
വിപണി വിലയേക്കാൾ 10% കൂടിയ നിരക്കിൽ കർഷകരിൽ നിന്നും സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ 30% വരെ കുറഞ്ഞ നിരക്കിലാണ് പൊതു ജനങ്ങൾക്ക് ലഭക്കുന്നത്.പരിപാടിയിൽ വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എസ് സിന്ധു സ്വാഗതം ആശംസിക്കും.പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ എസ് പദ്ധതി വിശദീകരിക്കും.ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ്‌കുമാർ ആദ്യ വിൽപ്പന നടത്തും.