Press Club Vartha

പുതുപ്രതീക്ഷകളോടെ വീണ്ടുമൊരു പൊന്നോണം

തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം.ലോകമൊട്ടാകെ, മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം എന്നതിനു പുറമേ, മതേതര വിഭിന്നതകളില്ലാതെ ഒരുപാട് നാട്ടുകാർ ഇപ്പോൾ ഓണം ആഘോഷിക്കുന്നു.

ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയ്ക്കു ശേഷം പുതിയൊരു തിരിച്ചു വരവിന്റെ സന്തോഷവും ആശ്വാസവും പേറുന്നതാണ് ഈ ഓണക്കാലം.ഓരോ കാലത്തും ഒത്തിരി പുതുമകൾ ഏറി വരുന്ന ഓണാഘോഷങ്ങളാണ് നമുക്കുള്ളത്.ഓണാഘോഷങ്ങളും അതനുബന്ധിച്ചുള്ള ഉത്സവങ്ങളും ഒരു വിഭാഗം ജാതിക്കോ മതത്തിനോ അധീനമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജാതിമത വ്യത്യാസങ്ങൾക്കതീതമായി നമ്മുടെ എല്ലാ ഓണാഘോഷ പരിപാടികളും സജീവമാകുന്നുണ്ട്. ഒ​രു​മ​യു​ടെയും സൗ​ഹ്യ​ദ​ത്തി​ന്‍റെയും കൂ​ട്ടാ​യ്മയാണ് ഓണം.​

ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ​യും മ​ണി​പ്പൂ​രി​ലെ​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മ​തേ​ത​ര​ത്വ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്ന വാ​ര്‍ത്ത​ക​ള്‍ ഓണാഘോഷത്തിനും ഓണത്തിന്റെ ആഹ്ളാദാരവത്തിനും സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല.അതോടൊപ്പം ഓണക്കാലത്തോടനുബന്ധിച്ച്‌ കേരളനാട്ടിലുമുണ്ടായിട്ടുള്ള അപകടങ്ങൾ,ജീവൻ നഷ്ടപ്പെട്ടവർ, അവരുടെ വേണ്ടപ്പെട്ടവരുടെ വിലാപങ്ങൾ, തീരാനഷ്ടങ്ങൾ എല്ലാം നേരിടാൻ അവർക്കു ശക്തിയുണ്ടാവണം.പുതുപ്രതീക്ഷകളിലേക്കുള്ള നറുനിലാവെട്ടമാവണം ഓരോ ഓണക്കാലവും.

Share This Post
Exit mobile version