Press Club Vartha

ഓണക്കാലത്ത് കേരളത്തിലെത്തുന്നത് മായമില്ലാത്ത പാലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം:ഓണക്കാലത്ത് കേരളത്തിലേക്കെത്തുന്ന പൽ മായം കലർന്നതല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പുനൽകി.അഞ്ച് ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാലിലും പാലുൽപ്പന്നങ്ങളിലും രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.

ആര്യൻകാവ്, മീനാക്ഷിപുരം,കുമളി, പാറശാല, വാളയാർ ചെക്പോസ്റ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഭക്ഷ്യ വകുപ്പിന്റെ ഈ കണ്ടെത്തൽ.ക്ഷീരവികസന വകുപ്പിന്‍റെ സഹകരത്തോടെ നടത്തിയ പരിശോധനയിൽ രാസപദാർഥങ്ങളുടെ സാന്നിധ്യമൊന്നും കണ്ടെത്തിനായില്ല.

ഓണക്കാലത്തെ അധിക ഉപയോഗം മുന്നിൽ കണ്ട് ഒരു കോടിയിലധികം പാൽ സംഭരണമാണ് മിൽമ ഉറപ്പാക്കിയിരുന്നത്. അയൽ സംസ്ഥാനങ്ങളിലെ ക്ഷിരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് പാൽവരവ് ഉറപ്പാക്കിയിരുന്നത്. ഓണക്കാലത്ത് പാലിന് 12 ശതമാനം അധിക ഉപഭോഗമാണ് കണക്കുകൂട്ടുന്നത്.

Share This Post
Exit mobile version