Press Club Vartha

ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. പുറത്തുവിട്ട കണക്ക് അന്തിമമല്ലെന്നും വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും ബെവ്‌കൊ എംഡി പറയുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്.

1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റത്. ബെവ്‌കോയുടെ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം നടന്നത്.

95 ലക്ഷത്തിന്റെ മദ്യമാണ് ചങ്ങനാശ്ശേരിയിൽ വിറ്റത്. മദ്യ വിൽപന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ വ്യക്തമാക്കിയത്. ഉത്സവസീസണുകളിൽ എല്ലാകാലത്തും റെക്കോർഡ് മദ്യ വിൽപ്പനയാണ് നടക്കുന്നത്. ഓണകാലത്ത് തിരക്ക് ഒഴിവാക്കാൻ നിരവധി നിർദേശങ്ങളും ബെവ്‌കോ പുറത്തിറക്കിയിരുന്നു.

Share This Post
Exit mobile version