Press Club Vartha

ഓണത്തിനുശേഷവും കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: ഓണത്തിനുശേഷവും കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് ഓണത്തിനുശേഷം വിതരണം ചെയ്യും. ആര്‍ക്കും വൈകിയതിന്റെ പേരില്‍ കിറ്റ് നിഷേധിക്കില്ല. മാത്രമല്ല കോട്ടയം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം കിറ്റുകള്‍ വിതരണം ചെയ്യും. എന്നാൽ ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു

Share This Post
Exit mobile version