തിരുവനന്തപുരം: ഓണം വരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യ മേളയില്‍ ശ്രദ്ധേയമായി പാല്‍ കപ്പ ബീഫ് കോമ്പോ. ഭക്ഷ്യ മേളയിലെ രണ്ടാമത്തെ സ്റ്റാള്‍ ആയ തെക്കന്‍ വൈബ്‌സിന്റെ പ്രധാന വിഭവമാണ് ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ ഫുഡ് വ്‌ളോഗുകളിലൂടെ ശ്രദ്ധേയമാണ് പാല്‍ കപ്പ ബീഫ് കോമ്പിനേഷന്‍. കപ്പ വേവിച്ച് തേങ്ങാപ്പാലില്‍ വറ്റിച്ചെടുത്താണ് പാല്‍കപ്പ തയാറാക്കുന്നത്. നല്ല ചൂട് ബീഫ് കൂടി ചേരുന്നതോടെ സംഭവം കിടിലന്‍.
വൈകുന്നേരം നാലുമണിയോടെ പാല്‍ കപ്പ ബീഫ് വിളമ്പി തുടങ്ങും. 200 രൂപയാണ് ഒരു പ്ലേറ്റ് പാല്‍ കപ്പയുടെ വില. 20 വര്‍ഷമായി പാചകരംഗത്തുള്ള തിരുവനന്തപുരം സ്വദേശി സലീമാണ് ഈ രുചിക്കൂട്ടിന് പിന്നില്‍. സുഹൃത്തുക്കളായ നന്ദു, ആദര്‍ശ്, അഞ്ജു എന്നിവര്‍ സഹായത്തിനുണ്ട്. പൈനാപ്പിള്‍ കട്ട്‌ലറ്റ്, മുഹബത്ത് കാ സര്‍ബത്ത് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കി ആദ്യ വരവില്‍ തന്നെ കനകക്കുന്നിനെ കയ്യിലെടുത്തിരിക്കുകയാണ് ഈ കൂട്ടുകാരുടെ സംരംഭം.