തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി ടിഎം തോമസ് ഐസക്ക്. സേവന മേഖലയെകുറിച്ച് ജനങ്ങൾക്ക് പരാതി കൂടിക്കൊണ്ടിരിക്കുകയാണ്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ചിന്തയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ വിമർശനം.
വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്നും പാർട്ടി പ്രസിദ്ധീകരണത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.പോലീസ് കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നും റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തുന്നു.
കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടിപ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്‍റെ അടിസ്ഥാന കരണമെന്നും അദ്ദേഹം പറഞ്ഞു.