Press Club Vartha

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല

കഴക്കൂട്ടം : കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നസിമുദ്ദീനെയാണ് കാണാനില്ലെന്ന് പരാതി. നസിമുദ്ദീന്റെ ഭാര്യ സുനിറയാണ് പൂന്തുറ പോലീസിൽ പരാതി നൽകിയത്. പൂന്തുറ പോലീസ് ക്വാട്ടേഴ്സിൽ നിന്ന് തിങ്കളാഴ്ചയാണ് നസീമുദ്ദീനെ കാണാതായത്.

സുഖമില്ലാത്തത് കൊണ്ട് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്താൻ കഴിയില്ല എന്ന് തിങ്കളാഴ്ച രാവിലെ കഴക്കൂട്ടം സ്റ്റേഷനിൽ നസിമുദ്ദിൻ ഫോൺ ചെയ്ത് പറഞ്ഞിരുന്നു. അതിന് ശേഷമാണ് കാണാതാകുന്നത്.പൂന്തുറ പോലിസ് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version