Press Club Vartha

പുതുപ്പള്ളിയിൽ വോട്ടിങ് അവസാനിച്ചു; ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ മുതൽ കണ്ട പോളിംഗ് ബുത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. 2021 ലെക്കാൾ മികച്ച പോളിങ്ങാണ് പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിവരെ 70.77 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ പോളിങ് 50% പിന്നിട്ടിരുന്നു. മഴ ഭീഷണി ഒഴിഞ്ഞതോടെ വോട്ടർമാർ കൂടുതലായി കൂടുതലായി ബൂത്തുകളിലേക്ക് എത്തി. പോളിങ് അവസാന മണിക്കൂറുകളിലേക്കു കടന്നപ്പോൾ നിരവധിപ്പേരാണു വോട്ടു ചെയ്യാൻ എത്തിയത്.

Share This Post
Exit mobile version