Press Club Vartha

മകന്റെ വിയോഗം താങ്ങാനാവാതെ

വാഹനപകടത്തിൽ മകൻ മരിച്ചത് അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

കഴക്കൂട്ടം: വാഹനാപകടത്തിൽ മകൻ മരിച്ചതറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ റിട്ട: ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സുലൈമാന്റെ ഭാര്യ ഷീജാബീഗം ആണ് മകൻ മുഹമ്മദ്‌ സജിന്റെ (28) മരണ വാർത്തായറിഞ്ഞു ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പി. ജി വിദ്യാർത്ഥിയായ മുഹമ്മദ്‌ സജിൻ ചൊവാഴ്ച വെറ്റിനറി സർവകലാശാല ക്യാമ്പസിൽ വച്ച് പിക് – അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിക്കുകയായിരുന്നു. മകന് അപകടത്തിൽ പരിക്ക് പറ്റിയത് അറിഞ്ഞ ഷീജാബീഗവും ഭർത്താവും ബന്ധുക്കളെയും കൂട്ടി വയനാട്ടിലേക്ക് പോകാൻ കുടുംബ വീടായ ചന്തവിളയിൽ എത്തുകുകയായിരുന്നു.

ഉച്ചതിരിഞ്ഞ് ബന്ധുക്കളും ഷീജാബീഗവും വയനാട്ടിലേക്ക് പുറപ്പെട്ടു ആറ്റിങ്ങൽ എത്തിയപ്പോഴാണ് സജിൻ മരിച്ചുവെന്നറിഞ്ഞത്. ഇതറിഞ്ഞ് ഒപ്പമുണ്ടായിരുന്നവർ മരണ വിവരം അറിയിക്കാതെ ഷീജയെ തിരികെ ചന്തവിളയിലെ വീട്ടിൽ കൊണ്ടു വിട്ട് വയനാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ രാത്രിയോടെ മകന്റെ മരണ വാർത്ത ഫെയിസ് ബുക്കിലൂടെ അറിഞ്ഞ് ഷീജ ബീഗം ഞാനും മകനോടൊപ്പം പോകുന്നുവെന്ന് ഫോണിൽ സന്ദേശം ഇട്ടതിന് ശേഷം ഇന്നലെ പുലർച്ചെ 1.30 യോടെ സമീപത്തെ ഇവരുടെ പുരയിടത്തിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

രാത്രി ഒന്നരയോടെ ഷീജാബീഗത്തെ വീട്ടിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും അന്വേഷിക്കുമ്പോഴാണ് സമീപത്തെ കിണറിന്റെ മേൽമൂടി മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ സമീപവാസികൾ കിണറ്റിലിറങ്ങിയെങ്കിലും കരയ്ക്കെടുക്കാനായില്ല. കഴക്കൂട്ടം അഗ്നിശമനസേന എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആമ്പല്ലൂരിലെ കുടുംബവീട്ടിലും വെള്ളൂർക്കോണം ഗവർമെന്റ് എൽപി സ്കൂളിലും പൊതുദർശത്തിന് വച്ചു.

ഇന്ന് രാവിലെ 8.30 ന് നെടുമങ്ങാട് കാഞ്ഞിരംമൂട് ജുമാമസ്ജിദിൽ ഇരുവരുടെയും കബറടക്കം നടക്കും. വെള്ളൂർകോണം ഗവ : എൽ പി സ്കൂൾ അധ്യാപികയാണ് ഷീജ ബീഗം.കാർഷിക സർവകലാശാല വിദ്യാർഥിനി സിയാനയാണ് മകൾ

Share This Post
Exit mobile version