Press Club Vartha

മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ബാലഗോകുലം

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ വർണാഭമായ ശോഭയാത്രയാണ് ജന്മാഷ്ടമിനാളിൽ നടന്നത്. തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച ശോഭയാത്രയിൽ ആയിരങ്ങളാണ് പങ്കെടുതത്തത്. ലക്ഷത്തോളം കുട്ടികളാണ് ശോഭയാത്രയുടെ ഭാഗമാകുന്നത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ജന്മാഷ്ടമി നാളിൽ ശോഭയാത്ര സംഘടിപ്പിക്കുന്നത്.

കോഴിക്കോട് നിന്നുള്ള ശോഭായാത്രയിൽ ഉണ്ണി കണ്ണനായി വന്ന എട്ട് വയസുകാരൻ മുഹമ്മദ് യഹിയ എല്ലാവരിലും മതസൗഹാർദത്തിന്റെ സന്ദേശവും കൂടി പ്രചരിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. ദിവ്യംഗനായ യഹിയ മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് കൃഷ്ണനായത്കോഴിക്കോട് നിന്നുള്ള ശോഭായാത്രയിൽ ഉണ്ണി കണ്ണനായി വന്ന എട്ട് വയസുകാരൻ മുഹമ്മദ് യഹിയ എല്ലാവരിലും മതസൗഹാർദത്തിന്റെ സന്ദേശവും കൂടി പ്രചരിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. ദിവ്യംഗനായ യഹിയ മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയാണ് കൃഷ്ണനായത്.

ആദ്യമായിട്ടാണ് കൃഷ്ണവേഷം കെട്ടുന്നതെന്ന് മുഹമ്മദ് യഹിയയുടെ ഉമ്മൂമ്മ പറഞ്ഞു. മുഹമ്മദിന് കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം. മഴയെ പോലും വകവെക്കാതെയാണ് കുട്ടി ശോഭയാത്രയിൽ പങ്കെടുത്തത്. മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പത്രത്തിൽ ഫോട്ടോ വരുമോയെന്നും യഹിയ മറുചോദ്യവും നൽകി. ഏറെ സന്തോഷത്തോടെ ആസ്വദിച്ച് ഘോഷയാത്രയിൽ പങ്കെടുക്കുന്ന മുഹമ്മദ് യഹിയയുടെ മുഖം ഏവർക്കും പ്രചോദനമാണ്.

 

Share This Post
Exit mobile version