
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ കുതിരയ്ക്ക് പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തി. ഇതേ തുടർന്ന് കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
ഒരുമാസം മുമ്പാണ് കുതിരയ്ക്ക് നായയുടെ കടിയേറ്റത്. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്. ഇതേ നായ തന്നെ പ്രദേശത്തെ പശുവിനെയും കടിച്ചിരുന്നു. അവശനിലയിലായ കുതിരയെ ഡോക്‌ടർമാർ ചികിത്സിക്കുന്നുണ്ട്. നിലവിൽ വെള്ളവും ഭക്ഷണവും കഴിക്കാനോ കുടിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് കുതിര. കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്. നിലവിൽ കുതിര അവശനിലയിലാണ്.