Press Club Vartha

ശത്രുക്കൾ കൂടെത്തന്നെയുണ്ടെന്നു ചാണ്ടി ഉമ്മന് മുന്നറിയിപ്പ് നൽകി കെ ടി ജലീലും പി പി ചിത്തരജ്ഞനും

തിരുവനന്തപുരം: ചാണ്ടി ഉമ്മന്റെ ശത്രുക്കള്‍ കൂടെ തന്നെയുണ്ടെന്ന് മുന്നറിയിപ്പു നൽകി കെ ടി ജലീല്‍.
“ഞങ്ങള്‍ ഇടതുപക്ഷം നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ പാർട്ടിയിൽ തന്നെയാണ്”. സോളാര്‍ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ജലീൽ പറഞ്ഞു
സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണ്.

സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോ,
ചാരവൃത്തി കേസിന് ശേഷം കോൺഗ്രസുകാർ തന്നെ ഉയർത്തിക്കൊണ്ടുവന്ന മറ്റൊരു കേസാണ് സോളാർ കേസ്.

സരിതയുടെ കത്ത് പ്രസിദ്ധീകരിച്ചതും കോൺഗ്രസുകാരാണ്. ആദ്യം പരാതി നൽകിയ മല്ലേലി ശ്രീധരൻ നായർ KPCC അംഗമായിരുന്നു. ഇടതുപക്ഷക്കാരനായിരുന്നില്ല.

യുഡിഎഫ് സർക്കാരാണ് സോളാർ തട്ടിപ്പ് കേസിൽ 2013 ൽ സരിതയെ അറസ്റ്റ് ചെയ്യുന്നത് . ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ജോപ്പനെയും ഗൺമാൻ സലീം രാജിനെയും നീക്കം ചെയ്തത് പിണറായി വിജയൻ ആണോ എന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് നിയോഗിച്ച ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് നാട്ടിൽ പാട്ടാക്കിയത് ആരാണെന്നും ഈ രക്തത്തിൽ കോൺഗ്രസുകാർക്ക് മാത്രമാണ് പങ്കെന്നും ജലീൽ പറഞ്ഞു.

ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ സോളാർ അടിയന്തരപ്രമേയമായികൊണ്ടുവന്ന UDF ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ അപമാനിച്ചിരിക്കുകയാണെന്ന് പി പി ചിത്തരജ്ഞൻ പറഞ്ഞു.

UDF ചെയ്തത് കൊടുംക്രൂരതയാണ്. ഉമ്മൻ ചാണ്ടിക്കാലത്ത് തീവെട്ടി കൊള്ളയാണ്
നടക്കുന്നതെന്ന് ആരോപണം ഉന്നയിച്ചത് VD സതീശനാണ് – ചിത്തരജ്ഞൻ പറഞ്ഞു. സതീശന്റെ
പ്രസ്താവനകൾ വന്ന പത്ര റിപ്പോർട്ടുകൾ അദ്ദേഹം മേശപ്പുറത്തു വച്ചു. സോളാർ വിഷയത്തെ ജനിപ്പിച്ചതും വളർത്തിയതും പാലൂട്ടിയതും കോൺഗ്രസുകാരാണ്. ബന്നി ബഹനാൻ, തമ്പാനൂർ രവി എന്നിവരുടെ ഫോൺ സംഭാഷണങൾ പുറത്തു വന്നത് ഓർമയില്ലേയെന്നും ചിത്തരഞ്ജൻ ചോദിച്ചു.

Share This Post
Exit mobile version