മാനന്തവാടി: വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ കൊല്ലപ്പെട്ടു.പൊളിഞ്ഞാൽ നെല്ലിയാനിക്കോട്ട് തങ്കച്ചൻ ആണ് മരിച്ചത്.
വിനോദസഞ്ചാരികളുമായി ബാണാസുര മലയിലേക്ക് ട്രക്കിങ്ങിന് പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.