Press Club Vartha

ഒന്നാമതെത്തി ഇടുക്കി; പാലക്കാടിന് ഇനി രണ്ടാം സ്ഥാനം

തിരുവനന്തപുരം: വലുപ്പത്തിൽ കേരളത്തിലെ ജില്ലകളിൽ ഒന്നാം സ്ഥാനമായിരുന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ആ സ്ഥാനത്തിന് അര്ഹയായിരിക്കയാണ് ഇടുക്കി. ഇടമലക്കുടി വില്ലേജിനോട് കൂടുതൽ സ്ഥലം ചേർത്തതാണ് ഇടുക്കിയെ ഏറ്റവും വലിയ ജില്ലയായി മാറ്റിയത്.കുട്ടമ്പുഴ വില്ലേജിന്റെ 12718 ഹെക്ടർ സ്ഥലമാണ് ചേർക്കപ്പെട്ടത്

ഇടുക്കി ജില്ലയുടെ വിസ്തൃതി 4358 ചതുരശ്ര കിലോമീറ്ററിൽ നിന്നും 4612 കിലോമീറ്ററിലേക്കു ഉയർന്നു. 1997 വരെ
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കിയായിരുന്നു.എന്നാൽ ദേവികുളം താലൂക്കിന്റെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് പൂർണ്ണമായും കോതമംഗലം താലൂക്കിന്റെ ഭാഗമായി മാറി.ഇതോടെ പാലക്കാട് ജില്ലാ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി മാറി.

ഇടുക്കിയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റവന്യൂ രേഖകളിലെ പിഴവുകൾ തിരുത്തിയപ്പോളാണ് ഇടുക്കിക്കു നഷ്‌ടമായ സ്ഥാനം തിരികെ ലഭിക്കുന്നത്.

Share This Post
Exit mobile version