Press Club Vartha

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ​ഗ്രോ വാസുവിന് മോചനം ലഭിച്ചത്. പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെയെന്നും ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ഈ ജയിൽ വാസമെന്നും ഗ്രോ വാസു.

കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാസുവിനെ വെറുതെ വിടാൻ ഉത്തരവിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു. 2016ൽ കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. ഈ കേസിൽ ഗ്രോ വാസുവിനെ കോടതി വെറുതെ വിടുകയായിരുന്നു.

Share This Post
Exit mobile version