Press Club Vartha

തൃശ്ശൂരിൽ കൊലക്കേസ് പ്രതി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു

തൃശൂർ: കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചൊവ്വല്ലൂരിൽ ചേർപ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ സുനിൽ കുമാറിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ജിനുവാണ് സുനിൽ കുമാറിനെ ആക്രമിച്ചത്.

ജിനു മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് സുനിൽ കുമാറിന് വെട്ടേറ്റത്. ജിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Share This Post
Exit mobile version