Press Club Vartha

കിലെയുടെ ആഭിമുഖ്യത്തിൽ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്കായി ഓഫിസ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ തൊഴിൽ വകുപ്പ് സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്കായി ഓഫിസ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി 2023 സെപ്റ്റംബർ 13, 14 തീയതികളിൽ തിരുവനന്തപുരത്ത് മോഡൽ ഫിനിഷിങ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
.
​കിലെ ചെയർമാൻ ശ്രീ .കെ .എൻ .ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ശ്രീമതീ .എലിസബത്ത് അസ്സീസി അദ്ധ്യക്ഷത വഹിച്ചു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ .സുനിൽ തോമസ് സ്വാഗതവും, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീമതി ബീനാമോൾ വർഗീസ് ആശംസയും പറഞ്ഞു.
വിവിധ ജില്ലകളിൽ നിന്നുമായി 29 ഓഫീസർമാർ പങ്കെടുത്തു. കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓൺ ലൈൻ പോർട്ടൽ സംബന്ധിച് ഐ ടി പാർട്നെർ കെൽട്രോണിൽ നിന്നുമുള്ള ഫാക്കൽറ്റിമാർ ക്ലാസുകൾ കൈകാര്യം ചെയ്തു.

Share This Post
Exit mobile version