Press Club Vartha

ഫെനി ബാലകൃഷ്ണന്‍റെ ആരോപണം അടിസ്ഥാനരഹിതം; ഇ പി ജയരാജന്‍

ഡൽഹി: അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ ആരോപണങ്ങൾ തള്ളി എൽ ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജൻ. ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും ഇപി വ്യക്തമാക്കി. ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. പിന്നാലെ പാർട്ടി സമ്മേളനത്തിന്‍റെയും പിണറായി നയിച്ച ജാഥയുടെയും സമയത്താണു ആകെ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇ പി ജയരാജൻ തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിൽ കൊണ്ട് പോയി സർക്കാരിനെ അട്ടിമറിക്കാൻ സഹായം തേടി എന്നാണ് ഫെനി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞത്. ഇ.പി. ജയരാജൻ തന്നെ കാറിൽ കൊല്ലം ഗസ്റ്റ് ഹൗസിൽ കൊണ്ടു പോയെന്നും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും ഫെനി പറഞ്ഞിരുന്നു. ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാൽ ചെയ്യാമെന്നും പറഞ്ഞിരുന്നുവെന്നാണ് ഫെനിയുടെ ആരോപണം.

Share This Post
Exit mobile version