Press Club Vartha

സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ കാർഷിക മേഖലയുടെ വളർച്ചയെ കാണാതെ പോകരുത്; കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക മേഖലയുടെ ഭാവിയെക്കുറിച്ചും കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിരവധിയായ വാർത്തകൾ മാധ്യമ- സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ സാഹചര്യത്തിൽ സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ കാർഷിക മേഖലയുടെ വളർച്ചയെ കാണാതെ പോകരുതെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കാർഷിക മേഖല തകർച്ചയിലേക്കെന്നും, കർഷകർക്ക് ആവശ്യമായ വരുമാനവും സർക്കാർ സഹായങ്ങളും ലഭിക്കുന്നില്ല എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള നിരവധിയായ വാർത്തകളിലെ രാഷ്ട്രീയപ്രേരിതമായ അജണ്ടകളിൽ; കർഷകർക്ക് വേണ്ടി സർക്കാർ നടത്തിവരുന്ന നിരവധിയായ സേവന – സഹായ പ്രവർത്തനങ്ങൾ വിസ്മരിച്ചു പോകുന്നെന്ന് മന്ത്രി പറഞ്ഞു. നിയമസഭാസമ്മേളനത്തിൽ അടിയന്തിരപ്രമേയചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിനപ്പുറമായി കാണേണ്ടതുണ്ടെന്നും, കൂട്ടായപരിശ്രമത്തിലൂടെയും ജനകീയമുന്നേറ്റങ്ങളിലൂടെയും കാർഷിക മേഖലയിൽ പുരോഗതിയുണ്ടാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ സണ്ണിജോസഫ് എം.എൽ.എ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിലാണ് മന്ത്രി മറുപടി നൽകിയത്.

Share This Post
Exit mobile version