Press Club Vartha

കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്

പാലക്കാട്: കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്ക്. പാടുന്നതിനിടെയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം നടന്നത്. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച ആയിരുന്നു സംഭവം.

മൈക്ക് പൊട്ടിത്തെറിച്ചത് കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കൈയില്‍ നിന്നാണ്. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. ചൈനീസ് നിർമിത മൈക്കാണ് കുട്ടി ഉപയോ​ഗിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാനുമാകുന്നില്ല.

Share This Post
Exit mobile version