കോട്ടയം: കോട്ടയം ജില്ലയിലെ മണിമല കൊക്കോ സഹകരണസംഘത്തിനു കീഴില്‍ പുതിയൊരു വിപണി സമ്പ്രദായം രൂപപ്പെടുകയാണ്. മണിമലയുടെ സ്വന്തം ബെൽമൗണ്ട് ചോക്ലേറ്റ്. കര്‍ഷകര്‍ തന്നെ തങ്ങളുടെ കൊക്കോ, ചോക്ലേറ്റും വിനാഗിരിയും ലിപ്ബാമും ഫെയ്‌സ് ക്രീമും ഒക്കെ ആക്കി മാറ്റുകയാണിവിടെ. കര്‍ഷകര്‍ക്ക് കൃഷിയില്‍ മുതല്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ വരെ പരിശീലനം നല്‍കി ഒപ്പമുണ്ട് സഹകരണ സംഘം.
അവരവരുടെ വീടുകളിൽ ഉണ്ടാകുന്ന കൊക്കോ എങ്ങനെ ചോക്ലേറ്റ് ആയി എത്തിക്കാം ചോക്ലേറ്റ് ആയി മാറ്റാം എന്നതിന്റെ ഒരു ഉത്തരമാണ് മണിമല കൊക്കോ സഹകരണ സംഘം കണ്ടെത്തിയിരിക്കുന്നത്. റബ്ബർ കൃഷി നഷ്ടമായതിനെ തുടർന്നാണ് ഈ കർഷക കൂട്ടായ്മ അവരവരുടെ പറമ്പിൽ കൊക്കോ ഉൽപാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ തുടങ്ങിയത്. ലോകം മുഴുവൻ ചോക്ലേറ്റിന് ആവശ്യക്കാർ ഏറെയാണ്. കൊക്കോ ഉണ്ടെങ്കിൽ മാത്രമേ ചോക്ലേറ്റ് ഉണ്ടാവുകയുള്ളൂ, ഇതിന്റെ വില എല്ലാ കർഷകരും മനസ്സിലാക്കുന്നില്ല.
മണിമല കൊക്കോ ഉൽപാദന സംഘത്തിന്റെ തന്നെ നേഴ്സറിയിൽ നല്ലയിനം കൊക്കോ തൈകൾ ഉത്പാദിപ്പിച്ച് അത് കർഷകരിൽ എത്തിച്ച് അവർക്കു നല്ല രീതിയിൽ പരിശീലനം നൽകി അവരിൽ നിന്ന് തന്നെയാണ് കൊക്കോ കായ്കൾ സംഭരിച്ച് ചോക്കലേറ്റ് ഉത്പാദനം നടത്തുന്നത്.തായ്‌വാൻ, നാടൻ ഇനത്തിൽപ്പെട്ട തയ്കളാണ് ഇവിടെ നഴ്സറിയിൽ പ്രധാനമായും വളർത്തിയെടുക്കുന്നത്.