Press Club Vartha

നിപ്പ; 61 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ രോഗികളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും ഇതില്‍പ്പെടും. കഴിഞ്ഞ 11ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസംഘവുമായി വിശദമായ ചർച്ചകൾ നടത്തിയെന്നും സംഘം കേരളത്തിന്‍റെ ശ്രമങ്ങളെ പ്രകീർത്തിച്ചുവെന്നും മന്ത്രി അറിയിച്ചു.കേന്ദ്രത്തിൽ നിന്നെത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കും. തുടര്‍ച്ചയായി മൂന്നാം ദിവസവും നിപാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share This Post
Exit mobile version