Press Club Vartha

പിഎസ്‌സി യുടെ പേരിൽ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; തട്ടിപ്പു നടത്തിയത് പോലീസ് വേഷത്തിൽ

തിരുവനന്തപുരം: പിഎസ്‌സി യുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ ഒന്നാം പ്രതി തട്ടിപ്പു നടത്തിയത് പോലീസ് ഓഫീസർ എന്ന വ്യാജനായാണ്. അടൂർ സ്വദേശി ആർ രാജലക്ഷ്മിയാണ് വാടകയ്‌ക്കെടുത്ത പോലീസ് യൂണിഫോം ഇതിനായി ഉപയോഗിച്ചത്.

ഉദ്യോഗാർത്ഥികളെ കബളിപ്പിക്കാനായി പോലീസ് വേഷം ധരിച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. രണ്ടാം പ്രതിയായ രശ്മിയുടെ ഫോണിൽ നിന്നും ഈ ചിത്രങ്ങൾ പോലീസ് നു ലഭിച്ചിട്ടുണ്ട്.

രാജലക്ഷ്മി ആവശ്യപ്പെട്ടത് പ്രകാരം ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെന്നുപറഞ്ഞാണ് മറ്റുള്ള ഉദ്യോഗാർത്ഥികളെ നേരിട്ടും വാട്സാപ്പ് ഗ്രൂപ്പ് വഴിയും രശ്മി ബന്ധപ്പെടുന്നത്. ഇതിൽ 15 പേർ നൽകിയ തുക രശ്മി രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്കു അയച്ചതിനുള്ള രേഖയും പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്.

Share This Post
Exit mobile version