Press Club Vartha

പാർലമെന്റിന് ഇന്നു മുതൽ പുതിയ മന്ദിരം

ന്യൂ​ഡ​​ൽ​​ഹി: രാ​​ജ്യം ഇ​​ന്നു പു​​തി​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലാണ് സമ്മേളിക്കുക. നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച ചർച്ചകൾ ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ​​ഴ​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലെ അ​​വ​​സാ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം വൈ​​കി​​ട്ട് ആ​​റ​​ര​​യ്ക്കാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ മ​​ന്ത്രി​​സ​​ഭ യോ​​ഗം ചേ​​ർ​​ന്ന​​ത്. ര​​ണ്ടു മ​​ണി​​ക്കൂ​​ർ നീ​​ണ്ട യോ​​ഗ​​ത്തി​​നു​​ശേ​​ഷം പ​​തി​​വു​​ള്ള പ​​ത്ര​​സ​​മ്മേ​​ള​​ന​​മു​​ണ്ടാ​​യി​​ല്ല.

വ​​നി​​താ സം​​വ​​ര​​ണ ബി​​ല്ലി​​ന് മ​​ന്ത്രി​​സ​​ഭാ യോ​​ഗം അം​​ഗീ​​കാ​​രം ന​​ൽ​​കി​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്. ഒ​​രു രാ​​ജ്യം, ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്ന പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്കു തീ​​രു​​മാ​​ന​​മെ​​ടു​​ത്തെ​​ന്നും രാ​​ജ്യ​​ത്തി​​ന്‍റെ പേ​​ര് ഭാ​​ര​​ത് എ​​ന്നാ​​ക്കി മാ​​റ്റു​​ന്ന പ്ര​​മേ​​യ​​ത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യെ​​ന്നും ചി​​ല ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. വ​നി​താ ബി​ൽ നാ​ളെ​യാ​കും അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

​​ മന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​നു മു​​ൻ​​പ് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യി വാ​​ണി​​ജ്യ മ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ലും പാ​​ർ​​ല​​മെ​​ന്‍റ​​റി​​കാ​​ര്യ മ​​ന്ത്രി പ്ര​​ഹ്ലാ​​ദ് ജോ​​ഷി​​യും ച​​ർ​​ച്ച ന​​ട​​ത്തി.
പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ 75 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ഇ​​രു​​സ​​ഭ​​ക​​ളി​​ലെ​​യും ച​​ർ​​ച്ച.

 

 

 

 

Share This Post
Exit mobile version