കൊല്ലം: തേവലക്കരയിൽ തിരുവോണം ബമ്പർ ലോട്ടറിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ്മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരച്ചത്.
സംഭവത്തിൽ ഇയാളുടെ സുഹൃത്ത് അജിത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണം ബമ്പർ ടിക്കറ്റെടുത്ത ദേവദാസ് അത് അജിത്തിനെ സൂക്ഷിക്കാന്‍ ഏൽപ്പിച്ചിരുന്നു.
എന്നാൽ, ലോട്ടറി നറുക്കെടുപ്പിന് മുന്‍പായി ടിക്കറ്റ് തിരികെ ചോദിച്ചു. ഇതേ തുടർന്ന് ഇരുവരും തർക്കത്തിലായി. വാക്കു തർക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കൈയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണ് ദേവദാസ് മരിച്ചത്.
ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുകളുമാണെന്നും തർക്ക സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.