Press Club Vartha

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത് മുന്‍നിശ്ചയപ്രകാരം വേണമെന്ന് സർക്കാർ; മാറ്റം വരുത്താന്‍ അനുവദിക്കില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. എന്നാൽ മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാൽ കപ്പൽ വിഴിഞത്ത് എത്താൻ വൈകുമെന്നാണ് അദാനി അറിയിച്ചിരിക്കുന്നത്. കപ്പൽ വൈകാൻ സാധ്യതയുണ്ടെന്ന വിവരം ഓദ്യോഗികമായി അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടില്ല. പക്ഷെ ചടങ്ങ് മാറ്റാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.

ഇപ്പോള്‍ ശ്രീലങ്കന്‍ തീരത്താണ് കപ്പലുള്ളത്. ഓഗസ്റ്റ് 30 നാണ് കപ്പൽ പുറപ്പെട്ടത്. ഈ മാസം 30ന് മുന്ദ്രയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. . അവിടെ ക്രെയ്‌നുകള്‍ ഇറക്കാന്‍ നാല് ദിവസമെടുത്തേക്കാം. അങ്ങനെയെങ്കില്‍, പ്രതീക്ഷത് പോലെ കപ്പല്‍,നാലിന് കേരളാ തീരത്തേക്ക് എത്താനാകില്ലെന്നാണ് അറിയുന്നത്.

വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ഒരു ഷിപ്പ് ടു ഷോർ ക്രെയ്നും, രണ്ട് യാർഡ് ക്രെയ്നുകളുമാണ് കപ്പലിലുള്ളത്.ഒപ്പം ഗുജറാത്തിലെ അദാനി പോർട്ടായ മുന്ദ്രയിലേക്കുള്ള രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും കപ്പലിലുണ്ട്.

Share This Post
Exit mobile version