Press Club Vartha

രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു. ആഴ്ചയിൽ 6 ദിവസമാണ് സർവ്വീസ് ഉള്ളത്. ട്രയൽ റൺ വിജയകരമായി പൂർത്തിയായതോടെ ഉദ്ഘാടന തീയതിയും നിശ്ചയിച്ചു. രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ കാസർകോട് നിന്നാണ്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും. തിങ്കളാഴ്ച കാസർഗോഡേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല.കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

സമയക്രമം

കാസർഗോഡ് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടും, കണ്ണൂർ – 8.03/8.05am, കോഴിക്കോട് – 9.03/9.05am, ഷൊർണൂർ – 10.03/10.05 am, തൃശൂർ – 10.38/10.40am, എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/12.40am, കൊല്ലം – 1.55/1.57pm, തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂർ – 7.40/7.42pm, ഷൊർണൂർ – 8.15/8.17pm, കോഴിക്കോട് – 9.16/9.18pm, കണ്ണൂർ – 10.16/1.18pm, കാസർഗോഡ് – 11.55pm

Share This Post
Exit mobile version