Press Club Vartha

സെറ്റ് പരീക്ഷ;രജിസ്ട്രേഷൻ 25 മുതൽ

തിരുവനന്തപുരം: ഹയർ സെക്കണ്ടറി,നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് ജനുവരി 2024-ൻ്റെ പ്രോസ്പെക്ടസും,സിലബസും എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡ്-ഉം ആണ് യോഗ്യത.ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.എൽടിടിസി,ടിഎൽഇടി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.സെപ്റ്റംബർ 25 മുതൽ പരീക്ഷയ്ക്കായുള്ള രജിസ്‌ട്രെഷൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 25, ആറു മണി വരെ.

എസ്.സി,എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്യു.ഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവും അനുവദിച്ചിട്ടുണ്ട്.ജനറൽ,ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും,എസ്.സി,എസ്‌.ടി,പി.ഡബ്ലി.ഡി വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Share This Post
Exit mobile version