Press Club Vartha

സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ ഇഡി കസ്റ്റഡിയിൽ

കൊച്ചി: സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റഡിയിലായത്. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. അരവിന്ദാക്ഷനെ ഉടന്‍ കൊച്ചിയില്‍ എത്തിക്കുമെന്നും വൈകാതെ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നുമാണ് സൂചന.

കരുവന്നൂർ കേസിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കൂടാതെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അരവിന്ദാക്ഷന്‍ പരാതി ഉന്നയിച്ചിരുന്നു.

Share This Post
Exit mobile version