Press Club Vartha

അഞ്ചുവർഷംകൊണ്ട് കേരളത്തെ പേവിഷ വിമുക്തമാക്കും മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം: അഞ്ചുവർഷംകൊണ്ട് കേരളത്തെ പേവിഷമുക്തമാക്കുവാനുള്ള സമഗ്ര പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച
പേ വിഷ ബാധാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പേ വിഷ ബാധ നിയന്ത്രണത്തിന് വിവിധ ഘട്ടങ്ങളുണ്ട്. പേവിഷബാധയെ കുറിച്ചുള്ള സങ്കീർണതകളും ആശങ്കകളും ഇനിയും ഒഴിഞ്ഞിട്ടില്ല. വലിയ രീതിയിലുള്ള പൊതുജന ബോധവൽക്കരണം ഇതിന് അത്യാവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രവും വർക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി അധ്യക്ഷനായിരുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത സുന്ദരേശൻ സ്വാഗതവും പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ
ഡോ. റെനി ജോസഫ് പദ്ധതി വിശദീകരണവും നടത്തി.ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ ഷീല സാലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ് , അംഗങ്ങളായ കുഞ്ഞുമോൾ, രജനി അനിൽ , കെ.ജെ. സീനത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ്. ശശികല ,പ്രിയങ്ക ബിറിൽ, ഷീജ സൂര്യ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. അരുണോദയ
എന്നിവർ ആശംസകളും പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു.

പേവിഷബാധ – അറിയേണ്ടതെല്ലാം എന്ന സെമിനാറിൽ സംസ്ഥാന മൃഗരോഗ നിർണയ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ ഡോ എസ്. നന്ദകുമാർ,
ഡോ എസ്. അപർണ്ണ എന്നിവർ ക്ലാസ് നയിച്ചു.

Share This Post
Exit mobile version