Press Club Vartha

ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ്,ഡോ.എം എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ്,ഡോ.എം എസ് സ്വാമിനാഥൻ അന്തരിച്ചു. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.

ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുഴുവൻ പേര് മാങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ.

1925 ഓഗസ്റ്റ് തമിഴ്നാട്ടിലെ കുംഭകോണ ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.

Share This Post
Exit mobile version