തിരുവനന്തപുരം: അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിലാണ് പ്രതി ചേർത്തത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാളെ ഇരുവരെയും പ്രതി ചേർത്തു കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്.
തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. മലപ്പുറം സ്വദേശി ഹരിദാസന്‍റെ മരുമകളുടെ ഡോക്റ്റർ നിയമനത്തിനായി ഇടനിലക്കാരനായ അഖിൽസജീവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്അംഗമായ അഖിൽ മാത്യുവും പണം വാങ്ങിയെന്നാണ് പരാതി.