കണ്ണൂർ:
കണ്ണൂർ: തട്ടം പരാമർശത്തിൽ കെ. അനിൽകുമാറിനെ തള്ളി സിപിഎം. അനിൽ കുമാറിന്‍റെ നിലപാട് വ്യക്തിപരമാണെന്നും അത് പാർട്ടിയുടെ പൊതുവായ അഭിപ്രായമായി കാണേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വസ്ത്ര സ്വാതന്ത്ര്യം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യവും ജനാധിപത്യ അവകാശവുമാണെന്നും അതിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർദേശം നൽകാനും വിമർശിക്കാനും ചൂണ്ടിക്കാട്ടാനും പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും വിവാദ പരാമർശം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി. രവിചന്ദ്രന്‍റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് അനില്‍ കുമാറിന്‍റെ പരാമര്‍ശം.