Press Club Vartha

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോൾ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി.

രണ്ടാഴ്ചത്തേക്ക് പരോള്‍ നൽകാൻ ജയിൽ ഡിജിപിയോടാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കിൽ കണ്ണടയ്‌ക്കാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. വിയ്യുർ സെൻട്രൽ ജയിലിൽ ഏഴുവർഷമായി കഴിയുന്ന പ്രതിക്കാണ് പരോൾ.

 

Share This Post
Exit mobile version