Press Club Vartha

സൈബർ തട്ടിപ്പുകളുടെ കാലത്ത് കരുതൽ ആവശ്യം; മനോജ് എബ്രഹാം ഐപിഎസ്

കൊച്ചി: സൈബർ തട്ടിപ്പുകളുടെ കാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കരുതലാണ് ആവശ്യമെന്ന് ഇന്റലിജൻസ് എഡിജിപിയും, കൊക്കൂൺ സംഘാടക സമിതി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ്.

നമ്മൾ ഓൺലൈനിലൂടെ പങ്ക് വെയ്ക്കുന്നത് ലോകം മുഴുവൻ കാണുന്നുണ്ട് എന്ന ചിന്തവേണം. അത് സൈബർ തട്ടിപ്പ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകുമെന്നും അത് കൊണ്ട്, അറിഞ്ഞുകൊണ്ട് ആരും ചതിക്കുഴിയിൽ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊക്കൂൺ 16 എഡിഷന്റെ ഭാ​ഗമായി കടവന്ത്ര ടിഒസി എച്ച് സ്കൂളിൽ വെച്ച് നടന്ന കുട്ടികളുടെ സൈബർ സുരക്ഷ പരിപാടിയായ കിഡ്സ്​ഗ്ലൗ- കൂട്ട് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം. കുടുംബമായി വിനോദയാത്രയ്ക്ക് പോകുന്നവർ വീട് വിട്ടു പോകുന്നുവെന്ന വിവരം സോഷ്യൽ മീഡിയിൽ പങ്ക് വെയ്ക്കുമ്പോൾ തന്നെ കള്ളൻമാർ പദ്ധതി പ്ലാൻ ചെയ്യും.

എത്ര ദിവസം മാറി നിൽക്കുന്നു, എവിടെയൊക്കെ പോകുന്നുവെന്നതൊക്കെ അപ്പ്ഡേറ്റ് ചെയ്യുന്നത് കള്ളൻമാർക്ക് കൂടുതൽ സൗകര്യമാകുന്നു. ഇത്തരം സാഹചര്യത്തിൽ സ്വകാര്യതപാലിക്കാൻ ഏവരും സ്വയം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ ഐപിഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹ്യൂമൻ ഡി​ഗ്നിറ്റി ഫൗണ്ടേഷൻ ഫൗണ്ടർ ഡോ. ജോൺ ക്ലൈമക്സ് മുഖ്യാതിഥിയായിരുന്നു. ഐസിഎംഇസി ലോ എൻഫോഴ്സ്മെന്റ് വൈസ് പ്രസിഡന്റ് ​ഗുലൈർമോ ​ഗലർസാ പദ്ധതി വിശദീകരിച്ചു.

സിനിമാതാരം ടിനി ടോമും, സ്കൂൾ പ്രസിഡന്റ് ഡോ. അലക്സ് മാത്യുവും, വിശിഷ്ടാതിഥിയായി. ഐജി. പി പ്രകാശ് ഐപിഎസ് സ്വാ​ഗതവും, പ്രിൻസിപ്പൾ ജൂബി പോൾ നന്ദിയും പറഞ്ഞു.

 

Share This Post
Exit mobile version