
കഴക്കൂട്ടം: തിരുവന്തപുരം കഠിനംകുളത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മൂന്നുപേരെ രക്ഷപ്പെടുത്തി. കഠിനംകുളം ചാന്നാങ്കര ഇടക്കാട്ടിൽ വീട്ടിൽ ബാബുവിനെ( 50)യാണ് കാണാതായത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ചാന്നാങ്കര പാർവ്വതി പുത്തനാറിന് സമീപം കഠിനംകുളം കായലിലാണ് സംഭവം.
കരക്കെത്തിയ മൂന്നംഗ സംഘവും അടുത്ത വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരും ആദ്യം കഠിനംകുളം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് കഴക്കൂട്ടത്ത് നിന്നും ഫയർഫോഴ്സും തിരുവനന്തപുരത്ത് നിന്നുമെത്തിയ സ്കൂബ ടീമും വൈകിട്ട് 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശനിയാഴ്ച രാവിലെ തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. കണ്ടവിള സ്വദേശി സജീവ്, അരിയോട്ടുകോണം സ്വദേശികളായ സന്തോഷ്, പ്രവീൺ എന്നിവരാണ് രക്ഷപ്പെട്ടത്.