Press Club Vartha

നാളെ കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം

കോട്ടയം: നാളെ കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം. നാളെ നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക് 1 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനില്‍ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജങ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്. കുമരകത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംഗക്ഷന്‍, ആര്‍. ആര്‍. ജങ്ഷന്‍ വഴി പോകേണ്ടതാണ്.

Share This Post
Exit mobile version