Press Club Vartha

സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും പദ്ധതി ആസൂത്രണവും ആവശ്യം; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലലഭ്യതയ്ക്കനുസരിച്ച്‌ ജല വിനിയോഗവും അനുബന്ധ ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ജലബജറ്റ് തയ്യാർക്കാൻ തുടങ്ങിയത്. ഹരിതകേരളം മിഷ്ന്റെയും എം ജി എൻ ആർ ഇ ജി എസിന്റെയും നേതൃത്വത്തിൽ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ജലസംരക്ഷണ സാങ്കേതിക ശില്പശാല ഓൺലൈനായി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ വീണ്ടെടുത്ത ജലസ്രോതസുകളുടെ തുടർസംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നതായി നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ ടി എൻ സീമ ശില്പ ശാലയിൽ അധ്യക്ഷ വഹിച്ചു കൊണ്ട് പറഞ്ഞു. രണ്ടുദിവസത്തെ ശില്പശാല നാളെ സമാപിക്കും.

Share This Post
Exit mobile version