കോഴിക്കോട്: 2023 വര്‍ഷത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം നാളെ കോഴിക്കോട് നടക്കും. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി ഹാളില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന സമ്മേളനം വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്കിന്റെയും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായുള്ള വിവിധ പദ്ധതികളുടെയും പ്രഖ്യാപനവും വനം മന്ത്രി നിര്‍വ്വഹിക്കും.
തുറമുഖ-മ്യൂസിയം-പുരാരേഖ,പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കള്‍ക്കുള്ള സമ്മാനദാനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. മികച്ച സ്‌നേക്ക് റസ്‌ക്യൂവര്‍ക്കുള്ള ഉപഹാരം കോഴിക്കോട് മേയര്‍ ഡോ.ബീനാ ഫിലിപ്പ് സമ്മാനിക്കും.എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയാകും.
മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും.
എംഎല്‍എമാരായ ടി.പി.രാമകൃഷ്ണന്‍, ഡോ.എം.കെ.മുനീര്‍, പി.ടി.എ.റഹീം, ഇ.കെ.വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്, കെ.എന്‍.സച്ചിന്‍ദേവ്, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.കെ.രമ, പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, വനം വകുപ്പ് അഡീ.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.ആര്‍.അനൂപ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍മാരായ കെ.വിജയാനന്ദന്‍, പി.മുഹമ്മദ് ഷബാബ്, കോഴിക്കോട് കളക്ടര്‍ എ.ഗീത, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ എസ്.നരേന്ദ്ര ബാബു, വാര്‍ഡ് കൗണ്‍സിലര്‍ പി.ഉഷാദേവി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററും ചീഫ് വൈല്‍ലൈഫ് വാര്‍ഡനുമായ ഡി.ജയപ്രസാദ് സ്വാഗതവും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എസ്.ദീപ കൃതജ്ഞതയുമര്‍പ്പിക്കും.