നെടുമങ്ങാട്: 39-ാമത് സംസ്ഥാനതല സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ കായികമേളയുടെ സംഘാടകസമിതി രൂപീകരിച്ചു. മേളയുടെ ആതിഥേയത്വം വഹിക്കുന്ന നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ചേര്‍ന്ന യോഗം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം ചെയ്തു.
കായികമേളയുടെ സുഗമമായ നടത്തിപ്പിനായി മന്ത്രി ജി.ആര് അനില്‍ ചെയര്‍മാനായും നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ സി.എസ്
വര്‍ക്കിംഗ് ചെയര്‍പേഴ്സണായും 301 അംഗങ്ങള്‍ ഉള്‍ക്കൊളളുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
39 സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളുകളിലെയും ഒമ്പത് ഐ.എച്ച്.ആര്.ഡി സ്കൂളുകളിലെയും കുട്ടികളാണ് അടുത്ത വര്‍ഷം ജനുവരി രണ്ടാം വാരത്തില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ പങ്കെടുക്കുന്നത്. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും സന്നിഹിതരായി.