Press Club Vartha

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയെന്ന് ആരോപണം . മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് ഈ കൈപ്പിഴ പറ്റിയത്. വാതത്തിനുള്ള മരുന്ന് വാങ്ങാനാണ് രോഗി ഫാർമസിയിൽ എത്തിയത്. എന്നാൽ ഈ മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയതെന്നാണ് ആരോപണംകഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്. 2 മാസം മുൻപ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ വാത രോഗത്തിനുള്ള മരുന്ന് കുറിച്ച് നൽകി. എന്നാൽ ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. മരുന്ന് മാറിയതറിയാതെ പെൺകുട്ടി കഴിഞ്ഞ കുറച്ച് നാളുകളായി ഈ മരുന്ന് കഴിക്കുകയും ചെയ്തു.

തുടർന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്. 45 ദിവസത്തോളമാണ് പെണ്‍കുട്ടി മരുന്ന് മാറി കഴിച്ചത്. കുട്ടി അവശ നിലയിലായതിനെ തുടർന്ന് ഇന്നലെ രാത്രി പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി. 18 വയസുള്ള പെണ്‍കുട്ടി എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Share This Post
Exit mobile version