Press Club Vartha

അണ്ടൂർക്കോണം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അണ്ടൂർക്കോണം സേവ് കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: അണ്ടൂർക്കോണം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സേവ് കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു. അണ്ടൂർക്കോണം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് സേവ് കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചത്. ബ്ലോക്ക് കമ്മിറ്റിയിലും, മണ്ഡലം കമ്മിറ്റിയിലും പാർട്ടി പ്രവർത്തകരല്ലാത്തവരെയും പാർട്ടി വിരുദ്ധമായി പ്രവർത്തിച്ചവരെയും പ്രസിഡന്റുമാരായി നിയമിച്ചപ്പോൾ അണ്ടൂർകോണത്തെ പ്രവർത്തകരുടെ അഭിപ്രായം ചോദിക്കാത്തതിൽ പ്രതിഷേധിച്ചാണ് കമ്മിറ്റി രൂപീകരിച്ചത്.

പാർട്ടിയെ സ്നേഹിച്ച, ഒറ്റുകാരല്ലാത്തവർക്ക് പാർട്ടി പദവികൾ നല്കണമെന്ന് വെട്ടു റോഡ് സലാം അഭിപ്രായപ്പെട്ടു. യോഗത്തിൽ കെ പി സി സി പ്രസിഡന്റിനും ഡി സി സി പ്രസിഡന്റിനും പരാതി നൽകാനും മറ്റു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. പരിപാടിയിൽ ബൂത്ത് പ്രസിഡന്റ്മാരും വാർഡ് പ്രസിഡന്റ്മാരും പങ്കെടുത്തു.

Share This Post
Exit mobile version