Press Club Vartha

മണ്ഡലം പ്രസിഡന്റ്; അണ്ടൂർക്കോണത്ത് പ്രതിഷേധ യോഗം ചേർന്നു

കഴക്കൂട്ടം: അണ്ടൂർക്കോണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തെന്ന് ആരോപണം. ഇതിൽ പ്രതിക്ഷേധിച്ച്  അണ്ടൂർക്കോണം സേവ് കോൺഗ്രസ് കമ്മിറ്റി രൂപികരിച്ചു.

കോൺഗ്രസ് നേതാക്കളായ വെട്ടുറോഡ് സലാം,​ കൃഷ്ണൻകുട്ടി,​ അണ്ടൂർക്കോണം ഷാഫി,​ തിരുവെള്ളൂർ മധു,​ നവാസ് തുടങ്ങിയവർ പങ്കെടുത്തു. ഇതുസംബന്ധിച്ച്  കെ.പി.സി.സി പ്രസിഡന്റ്,​ ഡി.സി.സി പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു

Share This Post
Exit mobile version